Welcome, Guest   [ Register | Sign In | Take a tour | Adult Filter: On ]

ശ്രീ കൃഷ്ണ ലീലകള്‍

(ശ്രീ കൃഷ്ണ ലീലകളുടെ സാരാംശം മനസിലാക്കുവാനുള്ള എന്റെ പ്രയത്നം)

"ധര്മ്മസംസ്ഥാപനാര്ഥായ
സംഭവാമി യുഗേ യുഗേ"

ധര്മ്മത്തെ പുനസ്ഥാപിക്കുന്നതിനായി ഓരോ യുഗത്തിലും അവതരിക്കും . അങ്ങനെ ദ്വാപര യുഗത്തിലും ഭഗവാന്‍ നാരായണന്‍ അവതരിക്കാന്‍ തീരുമാനം എടുത്തു, അതും പൂര്ണ്ണാവതാരം . ഇനി അതിനു ഒരു കാരണം ഉണ്ടാക്കണം .

ആട്ടവും പാട്ടുമൊക്കെ ആയി കംസന്‍ തന്റെ സഹോദരിയുടെ വിവാഹം ആര്ഭാടപൂര്‍ വ്വം നടത്തിക്കൊണ്ടിരിക്കുക ആയിരുന്നു. അപ്പോള്‍ അതാ ഒരു അശരീരി(അശരീരി എന്നു വച്ചാല്‍ സ്വര്ഗ്ഗത്തില്‍ നിന്നു വരുന്ന ഒരു അനൌന്സ്‌മെന്റ് ആണു. ഇനി ഇപ്പൊ അവിടെ മൈക്കോ മറ്റോ തകരാറില്‍ ആണെങ്കില്‍ മറ്റൊരു പോം വഴി ഉണ്ട്. നാരദന്‍ എന്നൊരു പാഷണത്തില്‍ ക്രിമിയെ അയക്കും). ആ അശരീരി എന്താരുന്നു എന്നു വച്ചാല്‍ ദേവകിയുടെ എട്ടാമത്തെ പുത്രന്‍ കംസനെ വധിക്കും .

"അസ്യാസ് ത്വമഷ്ടമോ ഗര്ഭോ
ഹന്തായാം വഹസ്വോ ബുധ!"

ഫലം കംസന്‍ സഹോദരിക്കു നേരെ വാളോങ്ങി. ഒടുവില്‍ സ്വന്തം പുത്രന്മാരെ ജനിച്ചുടന്‍ കംസനെ ഏല്പിച്ചോളാം എന്ന ഉറപ്പില്‍ വസുദേവര്‍ ദേവകിയെ മോചിപ്പിക്കുന്നു. അങ്ങനെ ആ ദമ്പതികള്ക്ക് ആദ്യ സന്തതി പിറന്നു. നല്ലവനായ കംസന്‍ (എട്ടാമത്തെ പുത്രന്‍ അല്ലെ തന്റെ അന്തകല്‍ എന്നു കരുതി) ആ കുഞ്ഞിനെ വിട്ടയക്കുന്നു. ഈ സമയം നാരദന്‍ അവിടെ എത്തി മുന്പെ പിറക്കുന്ന ഏഴു പുത്രന്മാരും നിന്റെ ശത്രുക്കല്‍ തന്നെ എന്നു കംസനെ ഒര്മിപ്പിക്കുന്നു. ചെയ്തില്ലെങ്കില്‍ പറഞ്ഞു ചെയ്യിക്കും . എന്നിട്ട് അതിനു ഒരു ന്യായം "സംഭവ്യമായതിനു ഉപാധി കൂടിയെ തീരു". ശരിയാണു ഭഗവാനു അവതരിക്കണം , വെറുതെ പോര ഇവിടെ വന്നു കംസനെ തട്ടണം . എന്നാല്‍ ദേവകി ഏഴമത്തെ പുത്രനെ ഗര്ഭം ധരിച്ചപ്പോള്‍ ഭഗവാന്‍ പെട്ടെന്നോര്ത്തു അതു ആദിശേഷന്‍ (അനന്തന്‍) ആണു. അങ്ങെരെ ഈ കംസന്‍ പിടിച്ചു കൊല്ലും . ഒരു കാര്യം ചെയ്യാം ദേവകിയുടെ ഗര്ഭം ആകര്ഷിച്ച് രോഹിണിക്കു ഗര്ഭം ഉണ്ടാക്കാം . മെഡിക്കല്‍ സയന്സില്‍ ഇതിനു എന്തു പറയും എന്നെനിക്കറിയില്ല, ക്ഷമിക്കണം. എന്തായാലും ഭഗവാനു ഈ വിദ്യ അറിയാവുന്ന ഒരാളെ പരിചയം ഉണ്ടാരുന്നു, അങ്ങെരെ വിളിച്ചു കാര്യം നടത്തി. അതെന്തായാലും ദേവകി എട്ടാമതും ഗര്ഭിണി ആയി. കംസന്‍ തന്റെ അന്തകന്റെ വരവിനെക്കുറിച്ചോര്ത്ത് ഭയചകിതനായി. കംസന്റെ ഈ അവസ്ഥയെ വിദ്വേഷഭക്തി എന്നു വിശേഷിപ്പിക്കാം . ഇനി ഇങ്ങനെ അല്ലാത്ത മറ്റൊരു കൂട്ടരുണ്ട്. അവരെ നിര്ഗുണഭക്തര്‍ (ആര്ക്കും ഒരു ഗുണവും ഇല്ലാത്തതിനാലാവും ) എന്നൂം വിളിക്കാം , സൂചിപ്പിച്ചു എന്നെ ഉള്ളൂ.

കാത്തിരുന്ന പോലെ അഷ്ടമ സന്താനം പിറന്നു. സത്യസന്തനായ വസുദേവര്‍ ഈ കുഞ്ഞിനെ മറ്റാരും കാണാതെ അമ്പാടിയിലുള്ള യശോധയുടെ അടുത്തെത്തിച്ചു. എന്നിട്ട് അവിടെ ജനിച്ച പെണ്കുഞ്ഞിനെ അടിച്ചു മാറ്റി തിരികെ വന്നു. ആദ്യം വന്ന ഗര്ഭം ആകര്ഷിക്കുന്ന സുഹ്രുത്ത് തിരക്കു മൂലം എത്താത്തതിനാല്‍ ആകും ഇങ്ങനെ ചെയ്യേണ്ടി വന്നതെന്നു ഊഹിക്കാം . ഇനി ഭഗവാന്റെ ബാലലീലകള്‍ അരങ്ങേറുന്നത് അമ്പാടിയിലാണു.

കംസന്റെ ആജ്ഞ അനുസരിച്ച് പൂതന എന്ന രാക്ഷസി സുന്ദരിയായ സ്ത്രീ രൂപം ധരിച്ച് അമ്പാടിയിലെ ഉണ്ണിയെ വധിക്കാന്‍ എത്തുന്നു. ഇവിടെ പൂതന കാമചാരിണി ആണു. ഇതു പോലെ ഒരു സ്ത്രിയെ ശ്രീ രാമചന്ദ്രനും വധിച്ചതായി പറപ്പെടുന്നുണ്ട്. വധിച്ചതു സ്ത്രിയെ എങ്കിലും കാമവാസനയെ ആണെന്നു ധരിക്കണമെന്നു ആധ്യാത്മിക വിശദീകരണം . ഇങ്ങനെ പുരണങ്ങളിലാകെ സ്ത്രീകളെ കാമവാസനയോട് ഉപമിച്ചിരിക്കുന്നത് ഏതെങ്കിലുമൊരു പുരുഷപക്ഷപാതിയായ വിക്രുത മനസ്സിന്റെ വികലമായ സങ്കല്പ്പമാവാനെ തരമുള്ളൂ.

മണ്ണുതിന്നുന്ന ക്രിഷ്ണന്‍ വായിക്കുള്ളില്‍ പ്രപഞ്ചത്തെ കാട്ടി കൊടുക്കുന്നു. തന്നില്‍ നിന്നു അന്യമായി ഒന്നും ഇല്ല എന്നു അധ്യാത്മികമായി ഇതിനെ അപഗ്രദിക്കാം . എന്നാല്‍ മായാപ്രപഞ്ചത്തെ ഉള്ക്കൊള്ളൂന്ന ഭഗവാന്‍ ധര്മവും അധര്മ്മവും ഉള്പ്പടെ സകലതും മായ ആണെന്നിരിക്കെ, മായാപ്രപഞ്ചത്തില്‍ സ്വയം അവതരിച്ച് ധര്മ്മത്തെ രക്ഷിക്കാന്‍ മായാലീലകള്‍ ആടുന്നതെന്തിനാണു? ഉത്തരം ഉണ്ട്. ഭഗവാന്‍ സ്രിഷ്ടി നടത്തിയത് തോന്നിയ പോലെ അങ്ങു ജീവിക്കാന്‍ അല്ല. സദാ സമയവും ഭഗവല്‍ ഭക്തിയില്‍ മുഴുകിയിരിക്കണം . രജ തമോ ഗുണങ്ങള്‍ ഉപേഷിച്ചു നിര്ഗുണ ഭക്തന്മാരായി മോഷം പ്രാപിക്കണം . ഇങ്ങനെ അല്ലാതെ ലൌകീകകാര്യങ്ങളില്‍ മുഴുകുമ്പോള്‍ ഭഗവാന്‍ നമ്മുടെ ജീവിതത്തില്‍ ചില തടസങ്ങള്‍ ഉണ്ടാക്കും . അപ്പോഴല്ലെ പാവം ജനങ്ങള്‍ ഭഗവാനെ ഓര്ക്കു. ഇനി നമുക്ക് നിര്ഗുണ ഭക്തന്മാര്‍ മാത്രം ഉള്ള ഒരു ലോകത്തെ സങ്കല്പ്പിച്ചു നോക്കാവുന്നതാണു.
നിരാകരണവ്യവസ്ഥ